Rohit Sharma decides to take a break, to skip Sri Lanka T20Is at home
തുടര്‍ച്ചയായ മത്സരത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിതിന് വിശ്രമം അനുവദിക്കുമെന്ന തരത്തില്‍ ബിസിസിഐയുടെ അടുത്ത വൃത്തങ്ങളാണ് പ്രതികരിച്ചത് .ഓപ്പണറായി ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നട്ടെല്ലായി മാറിയിരിക്കുന്ന രോഹിതിന് വിശ്രമം അനുവദിച്ചാല്‍ പകരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.